കമ്പംമെട്ട്: കഞ്ചാവുമായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പാലാ പ്രവിത്താനം വട്ടക്കാനായില് കെന്നറ്റ്(19), കിഴതടിയൂര്‍ ഈന്തുങ്കല്‍ ഗോകുല്‍(21) എന്നിവരാണ് കമ്പംമെട്ട് പോലീസിന്റെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബൈക്കിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവ് പാലായില്‍ വില്‍പ്പന നടത്തുന്നതിന് വേണ്ടിയിട്ടാണ് കടത്താന്‍ ശ്രമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്പംമെട്ട് അഡീഷണല്‍ എസ്ഐ ജോസ്, റഹീം തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: