കോടതി ഉത്തരവുകള്‍ ലംഘിച്ച് പന്നിഫാം പ്രവര്‍ത്തിക്കുന്നു
കുറവിലങ്ങാട് : ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡില്‍ പാലാ മുന്‍സിഫ് കോടതിയുടേയും, ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റേയും നിരോധന ഉത്തരവ് ലംഘിച്ചുകൊണ്ട് പന്നിഫാം നടത്തുന്നു. കോടതി 2014 സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച നിരോധന ഉത്തരവും, ഗ്രാമപഞ്ചായത്ത് 2015 മാര്‍ച്ച് 5 ന് നല്കിയ സ്റ്റോപ്പ്മെമ്മോയും ലംഘിച്ചുകൊണ്ട് അനധികൃതമായി പന്നിഫാം നടത്തുന്നത് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ആരോഗ്യവകുപ്പിന്റേയും, മലിനീകരണ നിയന്ത്രണബോര്‍ഡിന്റേയും വ്യാജരേഖകള്‍ സമ്പാദിച്ച് 2015 ജൂലൈ 6 ന് ഹൈക്കോടതിയില്‍ പരപ്പനാട്ട് പി.റ്റി. ജോണി പന്നിഫാം നിരോധിച്ച മുന്‍സിഫ് കോടതിയുടേയും, ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും നിയമനടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള തള്ളിയിട്ടും, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പന്നിഫാം അടച്ചുപൂട്ടി പന്നിഫാം ഉടമയ്ക്ക് എതിരെ കേസ് എടുപ്പിക്കാമെന്നിരിക്കെ പഞ്ചായത്ത് അധികൃതര്‍ പന്നിഫാം പ്രവര്‍ത്തനത്തിന് മൗനാനുവാദം നല്‍കിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കോടതി ഉത്തരവ് നടപ്പിലാക്കാത്ത ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: