കോട്ടയം: മലയാള ബ്രാഹ്മണസമാജത്തിന്റെ ആഭിമുഖ്യത്തില്‍ തിരുനക്കര പടിഞ്ഞാറേനടയിലുള്ള സമാജം ഹെഡ്ഓഫീസ് അങ്കണത്തില്‍ ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ പ്രതിമ തൃക്കൈക്കാട്ട് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ സ്വാമികള്‍ അനാച്ഛാദനം ചെയ്തു. സമാജം കേന്ദ്ര പ്രസിഡന്റ് അഡ്വ.എന്‍.അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ് ഉദ്ഘാടനം ചെയ്തു. പ്രതിമ നിര്‍മ്മിച്ച ശില്‍പ്പി ഓമനക്കുട്ടനെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കാഷ് അവാര്‍ഡും ഉപഹാരവും നല്കി ആദരിച്ചു. ഭാഗവതചൂഢാമണി അന്തരിച്ച പുല്ലയില്‍ പുരുഷോത്തമന് നമ്പൂതിരിയുടെ ഛായാചിത്രം നഗരസഭാദ്ധ്യക്ഷ ഡോ.പി.ആര്.സോന അനാവരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ജയശ്രീകുമാര്‍, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന് മൂസത്, ഹിന്ദുഐക്യേവേദി പ്രസിഡന്റ് ഉണ്ണികൃഷ്ണ്‍ നായര്‍, ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി.സുഗതന്, കേന്ദ്ര ട്രഷറര്‍, എം.ഡി.മോഹനദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറള്‍ സെക്രട്ടറി ടി.വി.നാരായണശര്‍മ്മ സ്വാഗതവും ജോ.സെക്രട്ടറി ടി.എന്‍.എന്‍ ഇളയത് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: