പാലാ: നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമിത്ഷായുടെ കോട്ടയം പരിപാടിയുടെ വിജയത്തിനായി പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന പാലാ നിയോജകമണ്ഡലത്തിലെ ബിജെപി പരിവാര്‍ സംഘടനകളുടെയും ഭാരവാഹികളുടെയും പൗരപ്രമുഖരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍ എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി. എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ഗോപി ശാസ്തപുരം, ബിജെപി മണ്ഡലം സെക്രട്ടറിമാരായ ജി. രണ്‍ജിത്, ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: