കൊച്ചി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് 31ന് വൈകുന്നേരം 5 മണിക്ക് തൃക്കാക്കര നിയോജക മണഡലം കമ്മറ്റി പാലാരിവട്ടത്ത് സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി അഡ്വ. എന്‍. അനില്‍കുമാര്‍ അദ്ധ്യക്ഷനായി 101 പേരടങ്ങുന്നു. സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. മൂവായിരത്തോളം പ്രവര്‍ത്തകരെ സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കുവാനാണ് തീരുമാനം. വൈകിട്ട് 4.30 ന് അതിര്‍ത്തിയായ കുണ്ടന്നൂരില്‍ എത്തിച്ചേരുന്ന വിമോചന യാത്രയെ നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. സ്വീകരണ പരിപാടിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നാളെ ബൈക്ക് റാലിയും നടത്തും. 31ന് വൈകുന്നേരം നടക്കുന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍ അടക്കം ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. ബാലചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: