കോതമംഗലം: ആര്‍ട്ട് ഓഫ് ലിവിംഗ് കോതമംഗലം ജ്ഞാനക്ഷേത്രം ഉദ്ഘാടനവും തുടര്‍ന്നുള്ള ആനന്ദോത്സവവും വിളംബരം ചെയ്തുകൊണ്ടുള്ള പദയാത്ര നടത്തി. ഇന്നലെ വൈകിട്ട് 4-ന് കോഴിപ്പിള്ളി പാര്‍ക്ക് വ്യൂ ജംഗ്ഷനില്‍ നിന്നാരംഭിച്ച് തങ്കളം ദേവിക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ബാബുമാനിക്കാട് പ്രഭാഷണം നടത്തി.
31-ന് വൈകിട്ട് 4.30-ന് പുതുപ്പാടി കനേഡിയന്‍ സെട്രല്‍ സ്കൂള്‍ മൈതാനത്ത് ശ്രീ ശ്രീ രവിശങ്കര്‍ ആനന്ദോത്സവവും ജ്ഞാനക്ഷേത്ര ഉദ്ഘാടനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: