തൊടുപുഴ: പുളിയ്ക്കത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രസമര്‍പ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നാളെ നടത്തും. രാവിലെ 8.48നും 10.28 നും മധ്യേ ക്ഷേത്രം തന്ത്രി സുമിത്ത് ചേര്‍ത്തലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുറിച്ചി അദ്വൈത ആശ്രമം മഠാധിപതി ധര്‍മ്മ ചൈതന്യ സ്വാമികള്‍ പ്രതിഷ്ഠാകര്മ്മങ്ങള് നിര്‍വഹിക്കും. തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേത്തിന്റെ ഉദ്ഘാടനവും ക്ഷേത്ര സമര്‍പ്പണവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കും. അഡ്വ.എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിക്കും. എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന് ഭദ്രദീപം പ്രകാശനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ കെ രാജപ്പന്, ബിനോയി ദാസപ്പന്, കെ ഡി ഷാജി കല്ലാറയില്‍, പി എസ് സിനിമോന്‍, ഡി ബോസ്, സി പി സത്യന്, ജയേഷ് വി, സുമിത്ത് ചേര്‍ത്തല, ശശി കണ്യാലില്‍, എം ജി ശ്രീനിവാസന്, എ എന്‍ തങ്കപ്പന് ആലനാല്‍, ഇന്ദു സുധാകരന്, ബിജോമോന്‍ വി ബി, സി കെ അജിമോന്, പൊന്നമ്മ രവീന്ദ്രന്, എം ഡി മോഹനന്, പി എന്‍ ഗോപി, പി കെ പീതാംബരന്, ഉന്മേഷ് ബാലചന്ദ്രന്, സി എന്‍ വിജയന്, സി കെ ദിവാസ്, സ്മിതേഷ് ജി, സി ജി രഘു, ഫാ.ജോസഫ് നിരവത്ത്, കെ പി സജീവ്, ഫാ.ഗീവര്‍ഗീസ്, പ്രസാദ് സി എം, പീറ്റര്‍ കെ ഡേവിഡ്, രാധാകൃഷ്ണന്, ഇ എസ് തങ്കപ്പന്, അരുണ്‍കുമാര്‍ സി എസ്, ആനീഷ് നാരായണന്, ബിന്ദു ജിജി തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് പ്രസാദഊട്ട്, വൈകിട്ട് 6ന് വിവിധ കലാപരിപാടികള്‍, കൂപ്പണ്‍ നറുക്കെടുപ്പ്, 9ന് ഗാനമേള, ഫെബ്രുവരി 4ന് ഗണപതിഹോമം, നവകലശ പൂജ, നാലാം കലശം തുടങ്ങിയവയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: