നെടുങ്കണ്ടം: നെടുങ്കണ്ടം കല്‍ക്കൂന്തലിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജീപ്പ് യാത്രക്കാരന് മരിച്ചു. പണിക്കന്‍കുടി പടികപ്പള്ളില്‍ ഭാസ്കരന് (70) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയാണ് അപകടം നടന്നത്. ഭാസ്കരന്റെ മകന് മനോജിന് പരിക്കേറ്റു. ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ഭാസ്കരനുമായി ആശുപത്രിയിലേക്ക് പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഭാസ്കരനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും മരിച്ചു. നെടുങ്കണ്ടം പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: