അടിമാലി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ഫെബ്രുവരി 2ന് അടിമാലിയില്‍ എത്തും. യാത്രയ്ക്ക് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. സമ്മേളന വേദിയില്‍ രാവിലെ 10 മുതല്‍ നാടന്‍ കലാപ്രകടനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍ എന്നിവ നടത്തും. സംസ്ഥാന നേതക്കളായ ശോഭ സുരേന്ദ്രന്, കെ സുരേന്ദ്രന്, എം റ്റി രമേശ്, എ എന്‍ രാധാകൃഷ്ണന്, പി എം വേലായുധന്, വി വി രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും.പുതുതായി ബിജെപിയിലേക്ക് വരുന്ന പ്രമുഖ വ്യക്തികള്‍ക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ പാര്‍ട്ടി അംഗത്വം സ്വീകരണവേദിയില്‍ വച്ച് നല്‍കും. ഇടമലക്കുടിയിലെ വിജയലക്ഷ്മി ടീച്ചര്‍ക്ക് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റി നല്കുന്ന ഉപഹാരവും അനുമോദനവും സംസ്ഥാന അദ്ധ്യക്ഷന്‍ സമര്‍പ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് വി കെ ബിനു അദ്ധ്യക്ഷത വഹിക്കും, ജന.സെക്രട്ടറി വി എന്‍ സുരേഷ് സ്വാഗതം ആശംസിക്കും, ജില്ല ജന.സെക്രട്ടറി സോജന് ജോസഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ജില്ല ജന.സെക്രട്ടറി സോജന് ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് വി കെ ബിനു, ജന.സെക്രട്ടറി വി എന്‍ സുരേഷ്, ട്രഷറര്‍ എ ആര് രാജേഷ്, അടിമാലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി എന്‍ പ്രസാദ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: