ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ കൂടെ നില്‍ക്കാതെ കയ്യേറ്റക്കാര്‍ക്കൊപ്പം നിന്ന് ജി. സുധാകരന് എംഎല്‍എയും മുന്‍എംഎല്‍എ ഷുക്കൂറും ഒത്തുകളിക്കുകയാണെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ ആരോപിച്ചു.
അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികള്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, ജി. മോഹനന് ഭാരവാഹികളായ വി.സി. സാബു, ആര്. കണ്ണന്, വ. ബാബുരാജ്, സുരേഷ്കുമാര്‍, സുമാന്സണ്, അനീഷ് രാജ്, സജിദാസ്, എസ്. ഹരികൃഷ്ണന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആര്. ഹരി, റാണി രാമകൃഷ്ണന്, പാര്‍വ്വതി സംഗീത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: