അമ്പലപ്പുഴ: പുറക്കാട് കടല്‍ക്ഷോഭം രൂക്ഷമായി. പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ നൂറോളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. ഇന്നലെ രാവിലെ ആരംഭിച്ച കടല്‍ക്ഷോഭം മൂലം കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന കടല്‍ക്ഷോഭത്തില്‍ നിന്നും പ്രദേശവാസികളെ രക്ഷിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: