ചെങ്ങന്നൂര്‍: വീടിനു മുന്‍പിലുള്ള പിഐപി കനാലിലെ വെള്ളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയനാട് അരിയന്നൂര്‍ശ്ശേരി ചാമപ്പാടിയില് ശ്രീജിത്ത് ഭവനത്തില്‍ പരമേശ്വരക്കുറുപ്പിന്റെ മകന് ശ്രീകുമാര്‍.സി.പി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ കനാലിന്റെ വശത്തുകൂടി പോയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടത്.
കഴുത്തില്‍ തോര്‍ത്തു ചുറ്റിയിരുന്ന മൃതദേഹം വെള്ളത്തിനടിയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. പത്തടിയോളം വെള്ളമുണ്ടായിരുന്നു കനാലില്‍. സ്ഥലത്തെത്തിയ പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂക്കില്‍ നിന്നും രക്തം വന്നതായും കണ്ടെത്തി.
വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരവെയാണ് മരണം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ആഹാരം കഴിച്ച ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. അവിവാഹിതനാണ്. അമ്മ: രാധാമണി. സഹോദരങ്ങള്‍: ശ്രീകല, സി.പി. ശ്രീജിത്ത് (ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സമ്പര്‍ക്ക പ്രമുഖ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: