അമ്പലപ്പുഴ: ഓട്ടോ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വ്യക്ഷ വിലാസം തോപ്പില്‍ ഇബ്രാഹിമിന്റെ മകന് ഷമീറി(36)നെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ പത്തോടെ പുന്നപ്ര കുറവന്തോട് ഓട്ടോസ്റ്റാന്റ്റിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ജഹാസാണ് അക്രമിച്ചത്. ഈയാള് ഓടി രക്ഷപ്പെട്ടു. ഇരുവരും സിപിഎം പ്രവര്‍ത്തകരാണ്. പ്രതിക്ക് വേണ്ടി പുന്നപ്ര എസ്ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: