ചേര്‍ത്തല: രോഗബാധിതനായ യുവാവിനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. നഗരസഭ 20-ാം വാര്‍ഡില്‍ കുന്നേല്‍വെളി പ്രമോദ്കുമാറാണ് മര്‍ദ്ദനമേറ്റ് താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പത്ത് വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രമോദ് ഭാര്യയുമായി നിലനില്‍ക്കുന്ന തര്‍ക്കം സംബന്ധിച്ചാണ് പോലീസ് സ്റ്റേഷനിലെത്തിയത്. തര്‍ക്കത്തില്‍ ഭാര്യയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി പ്രമോദിനെ കൊണ്ട് രേഖകള്‍ ഒപ്പിടീക്കുകയും തുടര്‍ന്ന് കരണത്തടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്യുകയായിരുന്നുവെന്ന് ഇയാളുടെ അമ്മ ഉഷ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: