പത്താന്‍കോട്: പത്താന്‍കോട് റെയില്‍വേ സ്റ്റേഷനില്‍വച്ച് സംശയാസ്പദ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശി അറസ്റ്റില്‍. വ്യോമസേനാ ഭീകരാക്രമണത്തിന് ആഴ്ചകള്‍ക്കുശേഷവും അതീവ ജാഗ്രതയിലാണു പത്താന്‍കോട്.
ടിക്കറ്റില്ലാതെ യാത്രയ്ക്കുശ്രമിക്കവേയാണ് അഫ്ഗാനിസ്ഥാന് സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നു രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപും പോലീസ് പിടിച്ചെടുത്തു.
നേരത്തേ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ് ഉണ്ടെന്ന വ്യാജ പ്രചാരണത്തെത്തുടര്‍ന്നു ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍, അസ്വാഭികമായി ഒന്നും ബാഗില്‍നിന്നു കണ്ടെത്താന്‍ സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: