പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്ര കളിയാട്ടം നാളെ ആരംഭിക്കും

Friday 29 January 2016 9:28 pm IST

നീലേശ്വരം: ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ ആരംഭിക്കും. നാളെ വൈകുന്നേരം ആറരയ്ക്ക് നടതുറക്കല്‍, ഏഴു മണിക്ക് കളിയാട്ടാരംഭം, എട്ടരയ്ക്ക് തിരുമുല്‍ക്കാഴ്ച, തുടര്‍ന്ന് തോറ്റം പുറപ്പാട്, രാത്രി പതിനൊന്നിന് പൊലിയാട്ടം. മുപ്പത്തിയൊന്നിന് രാവിലെ പതിനൊന്നിന് തെയ്യം പുറപ്പാട്, ഏഴരയ്ക്ക് വട്ടക്കയത്ത് ഉത്സവം തുടങ്ങല്‍, എട്ടു മണിക്ക് നൃത്തനൃത്ത്യങ്ങള്‍, പത്തിന് വീരര്‍ തെയ്യം, തുടര്‍ന്ന് തുളുക്കോലം, ഭൈരവന്‍ തെയ്യങ്ങള്‍. ഫെബ്രുവരി ഒന്നിന് രാവിലെ പതിനൊന്നിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, പന്ത്രണ്ടിന് അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് പൊടോടുക്കത്തമ്മയുടേയും ഗുളികന്‍ തെയ്യത്തിന്റേയും പുറപ്പാട്, അഞ്ചു മണിക്ക് വട്ടക്കയത്ത് ചാമുണ്ഡിയുടേയും പൊടോടുക്കത്തമ്മയുടേയും കൂടിക്കാഴ്ച, രാത്രി എട്ടിന് ക്ഷേത്ര പ്രദര്‍ശനം, ഉത്സവ സമാപനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.