പയ്യന്നൂര്‍: മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പയ്യന്നൂരിലെ സ്വകാര്യ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി പാടിയോട്ടുചാലിലെ അമല്‍രാജിനെ(18) പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലൂമിനിയം പാത്രങ്ങളും മറ്റും വില്‍പ്പന നടത്തുന്ന പാടിച്ചാലിലെ രാജുവിന്റെ കടയില്‍ നിന്നും 20,000 രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് അമല്‍രാജിനെ പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: