തിരുവനന്തപുരം: ഭാരത് ധര്‍മ ജന സേനയുടെ കേന്ദ്രസമിതി യോഗം പാര്‍ട്ടി ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ത്തലയില്‍ കൂടി. ഫെബ്രുവരി 15നുള്ളില്‍ കേരളത്തിലെ 140നിയോജകമണ്ഡലങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പൂര്‍ത്തീകരിക്കാനും, ഒരു നിയമസഭ മണ്ഡലത്തില്‍ നിന്നും പതിനയ്യായിരം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
വാര്‍ഡ്, പഞ്ചായത്ത്, നിയമസഭ, മണ്ഡലം കമ്മിറ്റികള്‍ പതിനഞ്ചാം തിയതിക്കകം നിലവില്‍ വരത്തക്കവിധം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പതിനാല് ജില്ലാകളിലും താത്ക്കാലിക ജില്ലാ കമ്മിറ്റികള്‍ രൂപികരിച്ച് ജില്ലാ കണ്‍വീനര്‍മാരെ യോഗം തെരഞ്ഞെടുത്തു.
കോവളം സുരേഷ് (തിരുവനന്തപുരം), സോമരാജന് കരുനാഗപ്പള്ളി (കൊല്ലം), പദ്മകുമാര്‍ (പത്തനംതിട്ട), സുരേഷ് ബാബു മാവേലിക്കര(ആലപ്പുഴ), അഡ്വ. സന്തോഷ് കുമാര്‍ (കോട്ടയം), കെ. ഡി. രമേഷ്(ഇടുക്കി), ശ്യാംദാസ് (എറണാകുളം), ഉണ്ണിക്കൃഷ്ണന് ദക്ഷിനാത്ത് (തൃശൂര്‍), അനുരാഗ് (പാലക്കാട്), ഗിരീഷ് കുമാര്‍(മലപ്പുറം), അനില്‍ പി. ബോസ് (വയനാട്), രവി വടകര(കോഴിക്കോട്), ദാസന് തളിപ്പറമ്പ് (കണ്ണൂര്‍), ഗണേഷ് (കാസര്‍കോട്) എന്നിവര്‍ക്കാണ് താത്കാലിക ജില്ല കമ്മിറ്റി ചൂമതലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: