കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭസമിതി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇ.മനീഷ് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പന്തലില്‍ അമ്മമാരുടെ കൂട്ടായ്മ നടന്നു. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രൊഫ.എം.ജി.മേരി ഉദ്ഘാടനം ചെയ്തു. ജെയ്സണ്‍ ഡൊമനിക്, സി.കാര്‍ത്യായനി, പി.ബാലന് മാസ്റ്റര്‍, കെ.കെ.സുരേഷ്, ടി.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മേരി അബ്രഹാം സ്വാഗതവും സൗമി ഇസബെല്‍ നന്ദിയും പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നിരാഹാരമനുഷ്ഠിക്കുന്ന ഇ.മനീഷിനെ ജില്ലാ മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം അറസ്റ്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ജെയ്സണ്‍ ഡൊമനിക് നിരാഹാരമാരംഭിച്ചിട്ടുണ്ട്.
കാസര്‍കോട്ടെ സി.എം.ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മറ്റിയംഗങ്ങളും കുടുംബാംഗങ്ങളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. അബ്ദുള്ള കാസിലൈന്‍, സി.എ.അബ്ദുള്‍ സലാം, സിഎം.അബ്ദുള്ളക്കുഞ്ഞിഹാജി, ഇ.അബ്ദുള്ളക്കുഞ്ഞി എന്നിവരടങ്ങുന്ന സംഘത്തെ പ്രക്ഷോഭസമിതി ഭാരവാഹികളായ ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ.വിനോദ് പയ്യട, രാജന് കോരമ്പേത്ത്, അഡ്വ.സി.വി.നാരായണന്, മേരി അബ്രഹാം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സംഘം സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: