കാരാപ്പുഴയില്‍ അഗ്നിബാധ

Friday 29 January 2016 10:16 pm IST

കോട്ടയം: കാരാപ്പുഴയില്‍ പഴയ തടി ഉരുപ്പടികള്‍ സൂക്ഷിച്ച ഇരുന്നയിടത്ത് അഗ്നിബാധ. ലക്ഷക്കണക്കിന് രൂപയുടെ തടി ഉരുപ്പടികള്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. കാരാപ്പുഴ കൊല്ലംപറമ്പില്‍ സലിമിന്റെ ഉടമസ്ഥതയിലുള്ള പഴയ തടി ഉരുപ്പടികളാണ് കത്തി നശിച്ചത്. കോട്ടയത്തു നിന്നുള്ള ഫയര്‍ഫോഴ്‌സെത്തി മണിക്കൂറുകളുടെ പരിശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രണാതീതമാക്കിയത്. തീ പടര്‍ന്ന് സമീപത്തെ ഒരു തെങ്ങ് പൂര്‍ണമായി കത്തി നശിച്ചു. പഴയ തടി ഉരുപ്പടികള്‍ വാങ്ങി ഫര്‍ണിച്ചര്‍ നിര്‍മിച്ചു നല്കുന്ന സ്ഥാപനത്തിനു സമീപം ലോഡ് കണക്കിന് കൂട്ടിയിട്ടിരുന്ന തടികള്‍ക്കാണ് തീ പിടിച്ചത്. തൊട്ടടുത്തുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഒന്നര മണിക്കൂര്‍ നേരം വെള്ളം പമ്പ് ചെയ്താണ് ഇത് സാധിച്ചത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ.ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.