പറവൂര്‍: പറവൂരില്‍ നടക്കുന്ന മുസരീസ് പദ്ധതികളിലെ അഴിമതിയെകുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാക്കള്‍.
വിമോചന യാത്രക്ക് 31ന് ബിജെപി പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മുരളീധരന്, മണ്ഡലം പ്രസിഡന്റ് അജി പോട്ടശേരി, വൈസ് പ്രസിഡന്റ് സോമന് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: