മെല്‍ബണ്‍: വനിതാ ടെന്നീസ് ഡബിള്‍സില്‍ സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തമാക്കി. ഫൈനലില്‍ ഏഴാം സീഡ് ആന്ദ്രിയ ഹല്വക്കോവ-ലൂസി ഹ്രദെക്ക കൂട്ടുകെട്ടിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി ഒന്നാം സീഡായ ഇന്തോ-സ്വിസ് ജോഡി, സ്കോര്‍: 7-6, 6-3. ഇന്തോ-സ്വിസ് ജോഡിയുടെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.
തുടര്‍ച്ചയായ 36ാം ജയമാണ് സാനിയ-ഹിംഗിസ് ജോഡി സ്വന്തമാക്കുന്നത്. ഈ വര്‍ഷത്തെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍ഷിപ്പ് നേട്ടമാണിത്. ബ്രിസ്ബെയ്ന്‍, സിഡ്നി ഓപ്പണുകളില്‍ സഖ്യം ജേതാക്കളായി. തുടര്‍ച്ചയായ എട്ടാം കിരീടജയമാണ് ലോക ഒന്നാം നമ്പര്‍ സഖ്യം നേടിയത്. ഇതോടെ ഈ കൂട്ടുകെട്ടിന് ആകെ 12 കിരീടങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: