കൊച്ചി: ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ചതിലൂടെ എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് പ്രകടമാകുന്നതെന്ന് എബിവിപി ആരോപിച്ചു. കലാലയങ്ങളെ അക്രമത്തിന്റെ വേദിയാക്കുകയാണ് എസ്എഫ്ഐയുടെ ലക്ഷ്യം.
കുറെ കാലങ്ങളായി എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ച് വിടുന്ന എസ്എഫ്ഐ വിദ്യാഭ്യാസ വിചക്ഷണരെപ്പോലും വെറുതെ വിടുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ്, സ്റ്റിനിജോണ്, ഹരിഗോവിന്ദ് സായി, വിഷ്ണു ശരത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: