തൃശൂര്‍: ആര്‍എംപി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ സംബന്ധിച്ച് പൊതുസമൂഹത്തിന് ഒരുപാട് സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ പുറത്തുവരണം. അതിനാല്‍ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ആര്‍എംപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് കുമ്മനം ആവശ്യമുന്നയിച്ചത്. ജനങ്ങളുടെ ആവശ്യത്തിനൊപ്പമാണ് ബിജെപി. സിബിഐ അന്വേഷണത്തിന് ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോ അല്ലെങ്കില്‍ കോടതിയുടെ ഉത്തരവോ ആവശ്യമാണ്. ചന്ദ്രശേഖരന്റെ ഭാര്യ രമ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. രമയുടെ ഈ ആവശ്യത്തിന് ബിജെപിയും പൂര്‍ണ പിന്തുണ നല്കുന്നു.
ആര്‍എംപിക്ക് എന്ത് സഹായവും നല്കാന് ബിജെപി ഒരുക്കമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ആര്‍എംപി സംസ്ഥാന പ്രസിഡന്റ് വേണുവിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് കുമ്മനം രാജശേഖരനുമായി തൃശൂര്‍ രാമനിലയത്തില്‍ കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: