കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും സോളാര്‍ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സൗത്ത് മണ്ഡലം പ്രസിഡന്റ് അജിത്ത്കുമാര്‍, കെ.കെ. ബബ്ലു, എന്‍.വി. ദിനേശന്, സി.പി. വിജയന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന സെക്രട്ടരി ബി.കെ. പ്രേമന് എന്നിവര്‍ നേതൃത്വം നല്കി. മുതലക്കുളത്തു നിന്നാരംഭിച്ച പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു.
പേരാമ്പ്ര: ഉമ്മന്‍ചാണ്ടി രാജിവെക്കുക, മന്ത്രിസഭ പിരിച്ചുവിട്ട് ജനാധിപത്യം സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനം നടത്തി. ബിനീഷ് എടവരാട്, കെ.കെ. രജീഷ്, രാജേഷ് എം, തറമ്മല്‍ രാഗേഷ്, ഷിബിന്‍ലാല്‍, ഷാജു സി.കെ., ബിജുകൃഷ്ണന്, കെ.എം. ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: