കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം തടസ്സപ്പെടുത്താനും സ്വാമിയെ അക്രമിക്കാനും ഡിവൈഎഫ്ഐക്കാര്‍ നടത്തിയ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. മറ്റുള്ളവരെ അധിക്ഷേപിക്കല്‍ സ്ഥിരം പരിപാടിയാക്കിയവര്‍, സത്യം വിളിച്ച് പറഞ്ഞ സ്വാമി ചിദാനന്ദപുരിക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് അപലപനീയമാണ്. തെരുവ് ചുംബനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവര്‍ തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ പറഞ്ഞ ആത്മീയാചാര്യന് നേര്‍ക്ക് കാണിച്ച നെറികേട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനാധിപത്യ സമൂഹം ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും എന്‍.പി. രാധാകൃഷ്ണന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: