കോഴിക്കോട്: ഭാരത് ധര്‍മ്മ ജനസേനയുടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലം മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം 31ന് വൈകീട്ട് ആറിന് അത്താണിക്കല്‍ ശ്രീനാരായണ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗം സി.എസ്. നായര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
എസ്എന്‍ഡിപി യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ വി.പി. അശോകന്, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യന്, കേരള സാംബവര്‍ സൊസൈറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.സതീശന്, ബാബു പൂതമ്പാറ, ടി.ഷനൂബ്, സി.സുധീഷ് എന്നിവര്‍ പ്രസംഗിക്കും. ജനുവരി 31 വരെ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ജനസമ്പര്‍ക്ക യജ്ഞവും നടക്കും. താല്പര്യമുള്ളവര് ബന്ധപ്പെടുക ഫോണ്‍ 8089477335.
പ്രതികരിക്കാൻ ഇവിടെ എഴുതുക: