കുട്ടനാട്: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിജെപി കുട്ടനാട് നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടനാട് താലൂക്കാശുപത്രി ശുചീകരിച്ചു.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയ്ക്ക് മുന്നോടിയായാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി കെ.ജയകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ്, വൈസ് പ്രസിഡന്റ് ആര്. രമേശ്, ജനറല്‍ സെക്രട്ടറി ഡി. പ്രസന്നകുമാര്‍, സുരേഷ് പര്യാത്ത്, ബിഎംഎസ് കാവാലം മേഖലാ സെക്രട്ടറി മനോജ്, ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രജിത്ത് കുമാര്‍, സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: