ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി

Saturday 30 January 2016 8:31 pm IST

കോഴഞ്ചേരി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറി. ശ്രീകോവിലില്‍ നിന്ന് ദേവ ചൈതന്യം ആവാഹിച്ച് പാണികൊട്ടി സ്വര്‍ണ്ണക്കൊടിമര ച്ചുവട്ടിലേക്ക് എഴുന്നെള്ളിച്ചു. പ്രത്യേക പൂജകള്‍ക്ക് ശേഷം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ വാസുദേവന്‍ ഭട്ടതിരി കൊടിയേറ്റി. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു. ഉച്ചയ്ക്ക് സമൂഹസദ്യയുടെ ഉദ്ഘാടനം ചലച്ചിത്രനടന്‍ സുരേഷ് വെഞ്ഞാറമൂട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാവിലെ 6.30ന് വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നെള്ളിപ്പ് 9.30ന് മൂലസ്ഥാവമായവിളക്കുമാടം കൊട്ടാരത്തില്‍ നിന്നും തിരുവാറന്മുള ക്ഷേത്ര സന്നിധിയിലേക്ക് മുളയെഴുന്നെള്ളിപ്പ് ചടങ്ങും നടന്നു. ഉച്ചയ്ക്ക് ശേഷം സാംസ്‌കാരിക സമ്മേളനവും, കലാസന്ധ്യ, ആദ്ധ്യാത്മിക പ്രഭാഷണം, ഭക്തിഗാനസുധ, ഭക്തിഗാനമഞ്ജരി എന്നിവയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.