എല്ലാം ശ്രദ്ധാപൂര്‍വമാവണം

Saturday 30 January 2016 9:10 pm IST

നമ്മുടെ ജീവിതത്തില്‍ നന്നായി ആശയവിനിമയം നടത്തുന്നതിന് നാലുകാര്യങ്ങള്‍ ആവശ്യമാണെന്നു പറയാം. എഴുത്ത്, വായന, സംസാരം, ശ്രവണം. ഇതില്‍ ആദ്യത്തെ മൂന്നിനും കുട്ടിക്കാലം മുതല്‍ക്കേ നമുക്കു പരിശീലനം ലഭിക്കുന്നുണ്ട്. പക്ഷേ, ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ നമുക്ക് പരിശീലനം ലഭിച്ചിട്ടില്ല. അതുകൊണ്ട് വളരെ അധികംപേരും മോശക്കാരായ കേള്‍വിക്കാരാണ് എന്നു പറയാം. ഈശ്വരന്‍ മനുഷ്യന് രണ്ടു ചെവികളും ഒരു വായയും തന്നിട്ടുണ്ട്. എന്താണ് ഇതിനര്‍ത്ഥം? സംസാരിക്കുന്നതിന്റെ ഇരട്ടി നാം കേള്‍ക്കാന്‍ തയ്യാറാകണം. പക്ഷേ, നാം സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഒരിടത്ത് ഒരു വ്യാപാരി ഉണ്ടായിരുന്നു. അയാള്‍ക്ക് എപ്പോഴും ബിസിനസ്സിനെ കുറിച്ചുമാത്രമായിരുന്നു ചിന്ത. ഒരിക്കല്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ അയാള്‍ സന്ദര്‍ശിച്ചു. പതിവുള്ള കുശലം ചോദിച്ചു. ചോദിക്കുന്നതിന് മറുപടിപറയുന്നുണ്ടായിരുന്നെങ്കിലും മറുപടിയൊന്നും ചോദ്യകര്‍ത്താവ് ശദ്ധിക്കുന്നില്ലായിരുന്നു. നല്ലതാവും എന്നുഉദ്ദേസിക്കുന്നതെല്ലാം വിപരീതമായിരുന്നു ഉത്തരങ്ങള്‍ അത് അബദ്ധത്തില്‍ കലാശിച്ചു. ലോഗ്യത്തിന് ചെന്നത് വഴക്കില്‍ അവസാനിക്കികയായിരുന്നു. നമ്മള്‍ നല്ല കേള്‍വിക്കാരായില്ലെങ്കില്‍ ഇതുപോലിരിക്കും. കേള്‍ക്കുവാനുള്ള കല ന!ാം അറിഞ്ഞിരിക്കണം. ന!ാം നല്ല കേള്‍വിക്കാര്‍ ആയിത്തീര്‍ന്നാല്‍ അത് ജീവിതത്തില്‍ വലിയൊരു നേട്ടമായിരിക്കും. നമ്മളോട് സംസാരിക്കുന്നവര്‍ക്കെല്ല!ാം അതുകൊണ്ട് സന്തോഷം അനുഭവപ്പെടുകയും ചെയ്യും. ഓരോ സാഹചര്യത്തിലും ശരിയായി പ്രവര്‍ത്തിക്കുവാനും പല പ്രശ്‌നങ്ങളേയും ഒഴിവാക്കുവാനും ഇതു സഹായിക്കും. വിവേക രഹിതമായ സംസാരം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. മിക്കപ്പോഴും തെറ്റായ സംസാരത്തില്‍ നിന്നാണ് കലഹങ്ങളും വിദ്വേഷങ്ങളും ഉടലെടുക്കുന്നത് എന്നു മക്കള്‍ ഓര്‍മ്മിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.