വയനാട് മെഡിക്കല്‍ കോളേജ് : ബിജെപി പ്രക്ഷോഭത്തിന്

Saturday 30 January 2016 9:21 pm IST

  കല്‍പ്പറ്റ : വയനാട് മെഡിക്കല്‍കോളേജ് യഥാര്‍ത്ഥ്യമാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അലംഭാവത്തിനെതിരെ ഭാരതീയ ജനതാപാര്‍ട്ടി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരണം കയ്യിലുണ്ടായിട്ടും മെഡിക്കല്‍ കോളേജ് വിഷയത്തില്‍ പ്രഖ്യാപനങ്ങളല്ലാതെ കാര്യമായ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തുകമാത്രമാണ് സംസ്ഥാ ന സര്‍ക്കാര്‍ ചെയ ്തിട്ടുള്ളത്. മെഡിക്കല്‍ കോ ളേജ് നിര്‍മ്മിക്കേണ്ട സ്ഥലത്തേക്കുള്ള റോഡ് പ്രവൃത്തിക്കുപോലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രമായിമാറികൊണ്ടിരിക്കുകയാണ്. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് ഭാരതീയ ജനതാ യുവമോര്‍ച്ച വയനാട് ജില്ലാകളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറി പിജി ആനന്ദ്കുമാര്‍ എന്നിവര്‍ ഔദ്യോഗികമായി ചുമതലയേറ്റു. യോഗത്തില്‍ സംസ്ഥാന സമിതിയംഗം കെ.സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ കൂട്ടാറ ദാമോദരന്‍, ടി.എ.മാനു, ഇ.പി.ശിവദാസന്‍, വി.മോഹനന്‍, കെ. എം.പൊന്നു, സി.എ.കുഞ്ഞിരാമന്‍, സി.അഖില്‍ പ്രേം, പത്മനാഭന്‍ മാസ്റ്റര്‍, വി.നാരായണന്‍, കെ. ശ്രീനിവാസന്‍, കെ.പി.മധു, കണ്ണന്‍ കണിയാരം, രാധാ സുരേഷ്, പാലേരി രാമന്‍, ഇ.കെ.ഗംഗാധരന്‍, പി.കെ. വീരഭദ്രന്‍, ടി.എം.സുബീഷ്, പി.കെ .മുരളീധരന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.