ആലപ്പുഴ: ബിഎംഎസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കുടുംബസംഗമ പരിപാടിയും സമര്‍പ്പണ നിധി ശേഖരണവും ഇന്ന് രാവിലെ 11ന് മുല്ലയ്ക്കല് പുളിമൂട്ടില്‍ റസിഡന്‍സിയില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. എം.പി. ഭാര്ഗ്ഗവന്, അഡ്വ. എസ്. ആശാമോള്‍, സംസ്ഥാന സമിതിയംഗം എ.എന്‍. പങ്കജാക്ഷന്, ജില്ലാ സെക്രട്ടറി സി.ജി.ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. മുതിര്‍ന്ന തൊഴിലാളി നേതാക്കളെ ആദരിക്കും. ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: