ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സമുദ്രപൂജ നടത്തി

Saturday 30 January 2016 9:27 pm IST

അമ്പലപ്പുഴ: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം അമ്പലപ്പുഴ കടല്‍ത്തീരത്ത് സമുദ്രപൂജ നടത്തി. അമ്പലപ്പുഴ കടല്‍ത്തീരത്ത് നടന്ന ചടങ്ങില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ഭാഗവതാചാര്യനും മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ രക്ഷാധികാരിയുമായ കെ.ഡി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കൊന്നാല്‍പാപം തിന്നാല്‍ തീരുമെങ്കില്‍ മത്സ്യം വിറ്റ് ഉപജീവനം നടത്തുന്നതിന്റെ പാപം തീരാന്‍ സാഗരപൂജയും മീനൂട്ടും മാത്രമാണ് പരിഹാരമെന്നും ആദ്യമായി ഗോകര്‍ണത്തെ സാക്ഷിനിര്‍ത്തി പരശുരാമന്‍ നടത്തിയ സാഗരപൂജയാണ് തലമുറകളായി ഇന്നും നടത്തിവരുന്നതെന്നും കെ.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി സംഘടനകളും സമുദായ സംഘനടയും നമ്മുടെ സാംസ്‌കാരിക പാരമ്പര്യം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡി. ഭുവനേശ്വരന്‍, വിഎച്ച്പി അമ്പലപ്പുഴ പ്രഖണ്ഡ് പ്രസിഡന്റ് സജീവന്‍ ശാന്തി, സന്തോഷ് ശാന്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.