ആലപ്പുഴ: കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയ്ക്കും വിദേശ കാര്യ വിദഗ്ദ്ധന് ടി.പി. ശ്രീനിവാസനും നേരെ സിപിഎം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം പ്രാകൃതമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. അസഹിഷ്ണുതാവാദം ഉയര്‍ത്തുന്ന ഇടതുപക്ഷം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കേള്‍ക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രാകൃതമായ ആക്രമണത്തെ ന്യായീകരിക്കുന്ന പിണറായി വിജയനെ പരിഷ്കൃത സമൂഹം പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാദ്ധ്യമപ്രവര്ത്തകന് ടി.എന്‍. ഗോപകുമാറിന്റെ നിര്യാണത്തില്‍ ജില്ലാകമ്മറ്റി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: