തോട്ടം മേഖലയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു

Saturday 30 January 2016 10:02 pm IST

ഇടുക്കി: ശാന്തമ്പാറയ്ക്ക് സമീപം യുവതിയെ കെട്ടിയിട് പീഡിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനായില്ല. 22 കാരിയായ യുവതിയാണ് ക്രൂര ബലാല്‍സംഗത്തിന് ഇരയായത്. ശാന്തമ്പാറ സൊസൈറ്റിമേടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. സംഭവം ഇങ്ങനെ: കഴിഞ്ഞ 29 ന് രാവിലെ കുട്ടിയെ അംഗനവാടിയില്‍ വിട്ടതിന് ശേഷം സമീപത്തെ വീട്ടില്‍ സംസാരിച്ച് ഇരിക്കയായിരുന്നു യുവതി. വീട്ടിലെ മുന്‍വാതില്‍ പൂര്‍ണ്ണമായും തുറന്ന് കിടക്കുന്നത് കണ്ടാണ് 11 മണിയോടെ  ഇവര്‍ വീട്ടിലേക്ക് എത്തിയത്. പരിശോധനയില്‍ പിന്നിലെ അടച്ചിരുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. ഇത് അടച്ചതിന് ശേഷം മുന്‍വശത്തേക്ക് എത്തുമ്പോഴാണ് ഒളിച്ചിരുന്ന യുവാവ് വാതില്‍ കൊട്ടിയടച്ച് യുവതിയെ കടന്ന് പിടിച്ചത്. വായ ഷാള്‍ ഉപയോഗിച്ച് മൂടി കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. ശബ്ദം കേട്ട്  സമീപവാസികള്‍ എത്തിയപ്പോഴേകം പ്രതി ഓടി രക്ഷപ്പെട്ടു. ഉദ്ദേശം 27 വയസ് വരുന്ന ഇയാള്‍ പാന്റും ബനിയനുമാണ് ധരിച്ചിരുന്നത്. തോട്ടം തൊഴിലാളിയായ ഭര്‍ത്താവ് ജോലിക്ക് പോയ സമയത്താണ് പിഡനം. സംഭവത്തില്‍ ശാന്തമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായിട്ടും  ഇത്തരമൊരു സംഭവം നാട്ടുകാരെ ആകെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടണനെന്നും ഇവര്‍ ആവിശ്വപ്പെടുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ്  അന്വേഷണം പുരോഗമിക്കുന്നതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.