സഹോദരനെയും അയല്‍വാസിയെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിക്ക് നാലുവര്‍ഷം തടവും പിഴയും

Saturday 30 January 2016 10:25 pm IST

കോട്ടയം: സഹോദരനായ കാഞ്ഞിരപ്പള്ളില്‍ താലൂക്കില്‍ എരുമേലി ചീനിമരം ഭാഗത്ത് മുതുപ്ലാക്കല്‍ വീട്ടില്‍ മാത്യു മകന്‍ ഉലഹന്നാനെയും അയല്‍വാസിയായ റെജി ജോര്‍ജ്ജ് മക്കനാലിനെയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ചീനിമരം ഭാഗത്ത് മുതുപ്ലാക്കല്‍ വീട്ടില്‍ മാത്യു മകന്‍ മാത്തുക്കുട്ടിയെ നാലുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും നല്‍കാന്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.എസ്.ബിന്ദുകുമാരി ഉത്തരവായി. പ്രതി പിഴയടയ്ക്കാത്ത പക്ഷം മൂന്ന് മാസംകൂടി കൂടുതല്‍ തടവ് അനുഭവിക്കണമെന്നും പിഴതുക ഒടുക്കിയാല്‍ ആയതില്‍നിന്നും ഇരുപതിനായിരം രൂപ ഒന്നാംസാക്ഷി ഉലഹന്നാനും, അരുപത്തിഅയ്യായിരം രൂപ രണ്ടാംസാക്ഷി റെജിക്കും നല്‍കാന്‍ കോടതി ഉത്തരവായി. പ്രതിക്ക് ഒന്നും രണ്ടും സാക്ഷികളോടുള്ള മുന്‍വിരോധത്തില്‍ കയ്യില്‍ കരുതിയ കത്തികൊണ്ട് 2011 മാര്‍ച്ച് 22ന് രാത്രി ചീനിമരം ചെറിയകലുങ്കിന് സമീപം റെജിയേയും ഉലഹന്നാനെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എരുമേലി പോലീസ് രജിസ്റ്റര്‍ ചെയ്ത്, സബ് ഇന്‍സ്‌പെക്ടര്‍ പി.സി.ഷാബു അന്വേഷണം നടത്തി പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 308 വകുപ്പു പ്രകാരം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സജയന്‍ ജേക്കബ്, അഡ്വ.ഹരീഷ് കുമാര്‍ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.