തപസ്യ സഹ്യസാനു യാത്ര ഇന്ന് കൊല്ലൂരില്‍ നിന്നാരംഭിക്കും

Saturday 30 January 2016 10:28 pm IST

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം എന്നീ സന്ദേശങ്ങളുയര്‍ത്തി ജനുവരി 3ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ഗോകര്‍ണത്ത് സമാപിച്ച സാഗരതീര യാത്രയുടെ രണ്ടാംഘട്ടമായ സഹ്യസാനുയാത്ര ഇന്ന് കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ നിന്നാംരഭിക്കും. വൈകുന്നേരം 4ന് നടക്കുന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യപൂജാരി മഞ്ജുനാഥ അഡിഗ ഭദ്രദീപം കൊളുത്തും. യാത്രാനായകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായ എസ്.രമേശന്‍ നായര്‍ക്ക് കര്‍ണാടക എംപി ശോഭ കരന്തലാജെ പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ തുളസി രാമചന്ദ്രന്‍, സംസ്‌കാര്‍ ഭാരതി ദേശീയ സംഘടന കാര്യദര്‍ശി പരാകൃഷ്ണമൂര്‍ത്തി, ക്ഷേത്രീയ കാര്യദര്‍ശി കെ.ലക്ഷ്മീ നാരായണന്‍, ആര്‍എസ്എസ് കര്‍ണാടക പ്രാന്ത കാര്യകാരി അംഗം സുബ്രഹ്മണ്യ ഹൊള്ള സംസാരിക്കും. മലയോരമേഖലയിലൂടെ പാരിസ്ഥിതിക ചൂഷണത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട് നടത്തുന്ന യാത്ര നാളെ കാര്‍ക്കള, ധര്‍മ്മസ്ഥല, സുബ്രഹ്മണ്യ, മടിക്കേരി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 2ന് തലക്കാവേരി, പാണത്തൂര്‍, ചുള്ളിക്കര, പരപ്പ, വെളളരിക്കുണ്ട്, മാലോം, ചിറ്റാരിക്കാല്‍, ചെറുപുഴ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി 17ന് നാഗര്‍കോവിലില്‍ സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.