ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നും കോഴിക്കോട്, നടവയല്‍, ഗുരുവായൂര്‍, കുഞ്ചിത്തണ്ണി, കളിയിക്കാവിള, കട്ടപ്പന, കോവളം, എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്ക് ഉണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങളായി. മുക്കൂട്ടുതറ, എരുമേലി, ഏന്തയാര്‍ എന്നിവിടങ്ങളിലേക്ക് നടത്തിയിരുന്ന ഓര്‍ഡിനറി ബസുകളും ഇപ്പോള്‍ ഓടുന്നില്ല. മധ്യതിരുവിതാംകൂറിലെ പ്രധാന സ്റ്റേഷനായ ചങ്ങനാശേരിയോടുള്ള അവഗണനയാണ് ഇക്കാര്യത്തിലുള്ളത്. യാത്രക്കാര്‍ ഇതുമൂലം വളരെയധികം പ്രയാസംനേരിടുന്നു. മറ്റുസ്റ്റേഷനുകളില്‍ നിന്നും എത്തുന്ന ബസുകളെ ആശ്രയിക്കുകയേ ചങ്ങനാശേരിക്കാരായ യാാത്രക്കാര്‍ക്ക് മാര്‍ഗമുള്ളൂ. നിര്‍ത്തല്‍ ചെയ്ത ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ച് യത്രാക്ളേശം ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: