മൊബൈല്‍ മോഷണം രണ്ടുപേര്‍ പിടിയില്‍

Saturday 30 January 2016 10:27 pm IST

കടുത്തുരുത്തി: മൊബൈല്‍ മോഷണം രണ്ടുപേര്‍ പിടിയില്‍. കടുത്തുരുത്തിയിലെ കടയില്‍ മൊബൈല്‍ വാങ്ങാനെന്ന ഭാവത്തിലെത്തിയാണ് മോഷണം നടത്തിയത്. കൊല്ലം മയ്യനാട് പണ്ടാലയില്‍ തെക്കേതില്‍ സന്തോഷ് (29), കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് കുഴിതളത്തില്‍ പ്രണവ് (29) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ആപ്പാഞ്ചിറയില്‍ റെയില്‍വേയുടെ പണിയ്ക്ക് എത്തിയവരാണ് ഇരുവരും. കടയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന ഭാവത്തിലെത്തി കടക്കാരെ ശ്രദ്ധതിരിച്ചതിനുശേഷം ഫോണുമായി ഓടിപ്പോവുകയായിരുന്ന. കടയുടമയും മറ്റുള്ളവരും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. കടയിലെ സിസി ടിവി ക്യാമറയില്‍ പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് ഇവരെ പിടികൂടാനായത്. ഇവരെ വൈക്കം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.