കാഞ്ഞങ്ങാട്: ദേശീയ അധ്യാപക പരിഷത്തിന്റെ 37-ാം സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി നാലു മുതല്‍ ആറ് വരെ കാഞ്ഞങ്ങാടാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
മൂന്നിന് വൈകുന്നേരം നാല് മണിക്ക് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സ്വ.ലഫ് കേണല്‍ നിരഞ്ജന്‍കുമാര്‍ നഗറില്‍ (ടൗണ്‍ഹാള്‍ പരിസരത്ത്) സമാപിക്കും. നാലിന് വ്യാപാരഭവനില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം നടക്കും. അഞ്ചിന് രാവിലെ 9.30ന് പതാക ഉയര്‍ത്തലിന് ശേഷം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിയല് റിസര്‍ച്ച് അംഗം ഡോ. സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സുഹൃദ്സമ്മേളനം നടക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം യാത്രയപ്പ് സമ്മേളനത്തിന്ശേഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ വിജയം നേടിയ ബേബി കിരണിന് അനുമോദനവും, എട്ട് മണിക്ക് യക്ഷഗാനവും നടക്കും.
ആറിന് രാവിലെ 10ന് വടക്കേടത്ത് കേശവന് മാസ്റ്റര്‍ നഗറില്‍ (സൂര്യ ഓഡിറ്റോറിയം) വാര്‍ഷിക സമ്മേളനം കേന്ദ്ര വ്യവസായസഹമന്ത്രി ജി.എം.സിദ്ധേശ്വര ഉല്‍ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. മംഗലാപുരം എം.പി.നളിന്‍കുമാര്‍ കട്ടീല്‍ മുഖ്യാതിഥിയായിരിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ ബിജെപി ദേശീയ എക്സി. അംഗം അഡ്വ. പി.എസ്.ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ സുരേന്ദ്രന് പ്രഭാഷണം നടത്തും. തുടര്‍ന്ന് ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
നാല് മണിക്ക് പ്രകടനത്തിന് ശേഷം നടക്കുന്ന പൊതുയോഗം ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.സദാനന്ദന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 2000 പ്രതിനിധികള്‍ സംബന്ധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.എ.നാരായണന്, സ്വാഗതസംഘം ചെയര്മാന് ദാമോദരന്‍ എഞ്ചിനീയര്‍, എന്‍ടിയു ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് സി.ഐ.ശങ്കരന്, ജോ.സെക്രട്ടറി വി.കെ.കുഞ്ഞമ്പു എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: