പാലാ: സമാന്തരപാതയുടെ മൂന്നാം ഘട്ടം പണികളുടെ ഉദ്ഘാടനം കെ.എം. മാണി എംഎല്‍എ നിര്‍വ്വഹിച്ചു. പാലാ-വൈക്കം റോഡ് കവലയില്‍ നിന്നും ആരംഭിച്ച് പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിന് സമീപം ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ പാതയില്‍ എത്തിച്ചേരുന്നതാണ് മൂന്നാം ഘട്ടം. 27 കോടി ചിലവ് വരുന്ന പണികള്‍ 8 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഹൈവേക്ക് തുല്യമായ സമാന്തര പാത പാലായുടെ മുഖഛായ മാറ്റുമെന്ന് കെ.എം.മാണി പറഞ്ഞു.
ജോസ് കെ. മാണി എം.പി. അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയി എബ്രഹാം എം.പി. നഗരസഭാദ്ധ്യക്ഷ ലീന സണ്ണി, ഉപാദ്ധ്യക്ഷന്‍ കുര്യാക്കോസ് പടവന്, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, മുന്‍ എം.പി. വക്കച്ചന് മറ്റത്തില്‍, പ്രൊഫ. സതീഷ് ചൊള്ളാനി, അനസ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: