കാഞ്ഞിരപ്പള്ളി: നഗരത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യ മൃക്ത കാഞ്ഞിരപ്പള്ളി പദ്ധതിയ്ക്ക് റിപ്പബ്ലിക് ദിനത്തില്‍ തുടക്കമായി. മേഖലയിലെ വിദ്യാലയങ്ങളുടെയും ഗ്രാമപഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉറവിട മാലിന്യസംസ്ക്കരണം, പ്ലാസ്റ്റിക് നിര്‍മ്മാജ്ജന, ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണ പ്രക്രിയ എന്നിവ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബീനാ ജോബി അധ്യക്ഷതത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയന് കുളത്തുങ്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്. തങ്കപ്പന്, പഞ്ചായത്തംഗങ്ങളായ എം. എം. റിബിന്‍ഷാ, റിജോ വാളാന്തറ, റോസമ്മ, ടോംസ് ആന്റണി, വി. സജിന്‍, വി. പി. ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: