ശ്രീ ശ്രീ രവിശങ്കറിന് ഇന്ന് വരവേല്‍പ്പ്

Saturday 30 January 2016 10:54 pm IST

കൊച്ചി: ജീവന കലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ ഇന്ന് കേരളത്തിലെത്തും. വിമാന മാര്‍ഗ്ഗം രാവിലെ 11മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹത്തെ ആര്‍ട്ട് ഓഫ് ലിവിങ് കേരള സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, മറ്റു ഭാരവാഹികള്‍, സീനിയര്‍ ടീച്ചര്‍മാര്‍, ആര്‍ട്ട് ഓഫ് ലിവിങ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി വരവേല്‍ക്കും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോതമംഗലത്ത് നിര്‍മാണം പൂര്‍ത്തിയായ ജ്ഞാനക്ഷേത്രത്തിലേക്ക് ആനയിക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന വളണ്ടിയേഴ്‌സ് മീറ്റില്‍ ഗുരുജി പങ്കെടുക്കും, വൈകിട്ട് കനേഡിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആനന്ദോല്‍സവത്തിലും മഹാസത്സംഗിലും ഗുരുജി പങ്കെടുക്കും. കോതമംഗലത്ത് നിര്‍മാണം പൂര്‍ത്തിയായ ജ്ഞാന ക്ഷേത്രം ശ്രീശ്രീ ഇന്ന് നാടിന് സമര്‍പ്പിക്കും. ഫെബ്രുവരി ഒന്നിന് നാഗര്‍കോവിലില്‍ നടക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് പ്രോഗ്രാമില്‍ പങ്കെടുത്ത ശേഷം വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്സംഗില്‍ ശ്രീശ്രീ അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് കേരള അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.