ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഏഴിന് തുടങ്ങും

Saturday 30 January 2016 11:22 pm IST

കോട്ടയം: 104-ാം അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 7ന് തുടങ്ങും. 13ന് നടക്കുന്ന വനിതാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും 14ന് സമാപനസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഉമാഭാരതിയും പങ്കെടുക്കുമെന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പറഞ്ഞു. ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യുന്നത് ഋഷികേശ് കൈലാസപീഠാധീശ്വര്‍ ഏകാദസ ആചാര്യമഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദസരസ്വതിയാണ്. 2.45ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 3ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, രാജു എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7ന് ഉപനിഷത്തുകളുടെ പ്രാധാന്യമെന്ന വിഷയത്തെക്കുറിച്ച് ചാലക്കുടി ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. രണ്ടാം ദിവസമായ 8ന് ഡോ. ശ്രീനിവാസഗോപാല്‍ നങ്ങ്യാര്‍കുളങ്ങര, അഡ്വ. എസ്. ജയസൂര്യന്‍ പാല, മനോഹര്‍ ഗൗരദാസ്, സ്വാമി ചിദാനന്ദപുരി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 9ന് രാവിലെ 10.30ന് നടക്കുന്ന ഭാഗവത തത്വവിചാരത്തില്‍ സ്വാമി ഗംഗോശാനന്ദ തീര്‍ത്ഥപാദര്‍ പ്രഭാഷണം നടത്തും. 3ന് സാംസ്‌കാരിക സമ്മേളനത്തില്‍ കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. വിവിധ സമുദായസംഘടനാ നേതാക്കള്‍ പങ്കെടുക്കും. രാത്രി 7ന് ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം. ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ചുള്ള അയ്യപ്പഭക്തസമ്മേളനം 10ന്. ഉച്ചകഴിഞ്ഞ് 3 ന് നടക്കുന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ പ്രഭാഷണം നടത്തും. 11ന് യുവജനസമ്മേളനം സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ കടമ്മനിട്ട, ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12ന് ആചാര്യാനുസ്മരണ സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഢധ്വജാനന്ദ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. 13ന് വനിതാസമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്രമന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. ചക്കുളത്തുകാവിലെ രാധാകൃഷ്ണന്‍ നമ്പൂതിരി സമാപനസന്ദേശം നല്‍കും. കേന്ദ്രമന്ത്രി ഉമാഭാരതിക്ക് പമ്പാ പുനരുദ്ധാരണത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ കൈമാറുമെന്നം അഡ്വ. ഉപേന്ദ്രനാഥക്കുറുപ്പ് പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എം. അയ്യപ്പന്‍കുട്ടി, എം.റ്റി. ഭാസ്‌ക്കരപ്പണിക്കര്‍, എം.എസ്. രീവീന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.