അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ ക്വാര്‍ട്ടറില്‍

Sunday 31 January 2016 2:48 am IST

മിര്‍പൂര്‍: തുടരെ രണ്ടാം ജയത്തോടെ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 120 റണ്‍സിനു കീഴടക്കി ഇന്ത്യന്‍ യുവനിര. സ്‌കോര്‍: ഇന്ത്യ അണ്ടര്‍ 19 - 258/8 (50), ന്യൂസിലന്‍ഡ് അണ്ടര്‍ 19 - 138 (31.3). ഈ ഗ്രൂപ്പില്‍നിന്ന് തുടരെ രണ്ടാം ജയത്തോടെ നേപ്പാളും അവസാന എട്ടിലിടം നേടി. അയര്‍ലന്‍ഡിനെയാണ് നേപ്പാള്‍ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സര്‍ഫറാസ് ഖാന്‍ (74), റിഷഭ് പന്ത് (57), അര്‍മാന്‍ ജാഫര്‍ (46), മഹിപാല്‍ ലോംറോര്‍ (45) എന്നിവരുടെ മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തു. മറുപടിയായി ന്യൂസിലന്‍ഡിന് 138 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്രിസ്റ്റ്യന്‍ ലിയോപാര്‍ഡ് (40) ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി പേസര്‍ ആവേഷ് ഖാന്‍ നാലും ഇടംകൈയന്‍ സ്പിന്നര്‍ മഹിപാല്‍ ലോംറോര്‍ അഞ്ചും വിക്കറ്റെടുത്തു. പത്തോവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ആവേഷ് നാലു മുന്‍നിരക്കാരെ മടക്കിയത്. ലോംറോര്‍ 7.3 ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തു. ആവേഷാണ് കളിയിലെ താരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.