തൃശൂര്‍: നവവ്യവസായസംരംഭകര്ക്ക് എല്ലാ സംരക്ഷണവും ആനുകൂല്യവും നല്കാന് മോഡി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പൊതുമേഖല വന്‍കിടവ്യവസായ സഹമന്ത്രി ജി.എം. സിദ്ധേശ്വര പറഞ്ഞു.
ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യാപാരി,വ്യവസായികളുടെ കാഴ്ചപ്പാടിനെ കുറിച്ച് തൃശൂര്‍ ചേംബര്‍ ഒഫ് കോമേഴ്സില്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു മന്ത്രി. ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി. എസ്. പട്ടാഭിരാമന് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആര്. വിജയകുമാര്‍, ഡയറക്ടര്‍ ടി. എസ്. അനന്തരാമന് എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വി.വേണുഗോപാല്‍ സ്വാഗതവും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് തൃശൂര്‍ മേഖലാ ചെയര്മാന് വിനോദ് മഞ്ഞില നന്ദിയും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് സംവാദം നടത്തിയത്. വ്യാപാര, വ്യവസായ മേഖലകളുടെ പുരോഗതിക്ക് ദോഷകരമായ പ്രശ്നങ്ങള്‍ അടങ്ങിയ നിവേദനം ടി.എസ്. പട്ടാഭിരാമന്, മന്ത്രിക്ക് സമര്‍പ്പിച്ചു. നിവേദനം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: