മഹാത്മജിക്ക് ആദരാഞ്ജലി; രാഹുല്‍ പങ്കെടുത്തില്ല

Sunday 31 January 2016 4:19 am IST

ന്യൂദല്‍ഹി: രാജ്യം മഹാത്മാഗാന്ധിക്ക് ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാജ്ഘട്ടില്‍ നടന്ന 68-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചടങ്ങില്‍ വന്ന് ഉടന്‍ മടങ്ങിപ്പോയി. എന്നാല്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതേ ഇല്ല. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത രാഹുല്‍, മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അനുസ്മരണം പോലും നടത്തിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.