കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ട്രാക്കില്‍ കേരളത്തിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും ജമ്പിങ്ങ് പിറ്റിലും ത്രോയിനത്തിലും പൊന്നണിഞ്ഞ് കേരളം വന്‍ കുതിപ്പ് നടത്തി. ഇന്നലെ നടന്ന 15 ഫൈനലുകളില്‍ ആറ് സ്വര്‍ണ്ണം കേരളം സ്വന്തമാക്കി. മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി നേടിയതോടെ 69 പോയിന്റുമായാണ് കേരളം തുടര്‍ച്ചയായ 19-ാം കിരീടം ലക്ഷ്യമിട്ട് കുതിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും ഒരു വെങ്കലവുമടക്കം 23 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും ഒരു വെങ്കലവുമടക്കം മഹാരാഷ്ട്രക്ക് 17ഉം പോയിന്റാണുള്ളത്. അതേസമയം നിലവിലെ രണ്ടാം സ്ഥാനക്കാരായ തമിഴ്നാട് 9 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: