അണ്ണാ ഹസാരെ ആശുപത്രി വിട്ടു

Sunday 8 January 2012 1:13 pm IST

പൂനെ: ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന്‌ പൂനെയിലെ സഞ്ചേതി ആശുപത്രിയില്‍ എട്ടു ദിവസമായി ചികിത്സയിലായിരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെ ആശുപത്രി വിട്ടു. ഒരു മാസത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ ഹസാരെയ്ക്ക്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ലോക്‌പാല്‍ ബില്‍ സംബന്ധിച്ച പോരാട്ടം തുടരുമെന്ന്‌ അന്നാ ഹസാരെ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതു സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദിച്ചെങ്കിലും പൂര്‍ണ ആരോഗ്യവാനായ ശേഷം പ്രതികരിക്കാമെന്ന്‌ പറഞ്ഞ്‌ ഹസാരെ ഒഴിഞ്ഞു മാറി. ആശുപത്രി വിട്ട അദ്ദേഹം സ്വന്തം ഗ്രാമമായ റാലെഗന്‍ സിദ്ധിയിലേക്കു പോയി. ഹസാരെയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നു ഡോക്ടര്‍ പരാഗ് സന്‍ഞ്ചേതി അറിയിച്ചു. ഡിസംബര്‍ 31നാണ് വൈറല്‍ പനിയെത്തുടര്‍ന്നു ഹസാരെയെ സന്‍ഞ്ചേതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബറില്‍ എം.എം.ആര്‍.ഡി.എ ഗ്രൗണ്ടില്‍ ത്രിദിന നിരാഹാര സമരത്തിന്റെ ആദ്യ ദിവസമാണ് ഹസാരെയ്ക്കു പനി പിടിപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.