ആലപ്പുഴ: ജില്ലയിലെ കേബിള്‍ ടിവി ഡിജിറ്റലൈസേഷന് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ജില്ലാതല കര്‍മ സേന രൂപവത്കരിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.ആര്. ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയെ രണ്ടു റവന്യു മേഖലകളായി തിരിച്ച് സബ്ബ് കളക്ടര്‍ / റവന്യു ഡിവിഷണല്‍ ഓഫീസര്‍ എന്നിവര്‍ ചെയര്മാന്മാരായും , തഹസില്‍ദാര്‍മാര്‍ കണ്‍വീനര്‍മാരായും , സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള ജില്ലാ തല കര്‍മ സേന രൂപവത്കരിച്ചു. നിശ്ചയിച്ചിട്ടുള്ള സമയപരിധിയ്ക്ക് ശേഷവും അനലോഗ് സിഗ്നല്‍ പ്രക്ഷേപണം ചെയ്യുന്ന സേവനദാതാക്കളുടെ കേബിള്‍ അനുബന്ധ ഉപകരണങ്ങള്‍ നിയമപ്രകാരം കര്‍മസേന പിടിച്ചെടുക്കും. എല്ലാ ഉപഭോക്താക്കളും സെറ്റ് ടൊപ്പ് ബോക്സ് വാങ്ങി സഹകരിക്കണമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: